Wednesday, June 24, 2009

ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ...

“കണ്ടകശ്ശനി കൊണ്ടേ പോകൂ” എന്ന് എഴുതിവെക്കുക. കുറച്ച് കഴിഞ്ഞ് ആരെങ്കിലും വന്ന് കണ്ടകശ്ശനി എന്നൊരു സംഗതി ഇല്ലെന്നും, അത് അന്ധവിശ്വാസം വളര്‍ത്താനും, ജനങ്ങളെ പറ്റിക്കാനും ചിലര്‍ നടത്തുന്ന യുക്തിരഹിതമായ പ്രചരണമാണെന്നും, തട്ടിപ്പാണെന്നും വാദിച്ച് തെളിയിക്കുക. ഉടനെ “ അണ്ണാ, ഞങ്ങള്‍ അതല്ല അര്‍ത്ഥമാക്കിയത്, കണ്ടകശ്ശനി എന്നൊരു കാര്യം ഇല്ലെന്ന് തെളിയിക്കാനല്ലേ ഞങ്ങളീ പെടാപ്പാട് പെടുന്നത് ” എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍, അവിടെ ആള്‍ താമസം ഉണ്ടെന്നു കരുതുമോ ഇല്ലെന്നു കരുതുമോ?

ഇത് വായിച്ചിട്ട് പറഞ്ഞാല്‍ മതി.

ഇതൊരു കമന്റിലെ വരി...

“ഞങ്ങള്‍ ഉമേഷ് നായരുടെ ഗുരുകുലം സഖാവ് പറഞ്ഞ സ്ഥിതിയ്ക്ക് സമയം കിട്ടിയപ്പോള്‍ വായിച്ചു. വേണ്ടാ എന്നു തോന്നി.“

എന്നുവെച്ചാല്‍ ആദ്യമായിട്ടാണാവഴി പോകുന്നതെന്ന്...യേത്?

ഉടനെ അതിനു മറുപടി വന്നു..

“പിന്നെ ഗുരുകുലം ബ്ലോഗ് മെർകുഷ്യോ ഇതു വരെ കണ്ടിട്ടില്ല എന്ന നാട്യം ഗംഭീരമായി. “കലണ്ടറുകളുടെ ശാസ്ത്രീയതയും ഇസ്ലാമിക് കലണ്ടറും” എന്ന പോസ്റ്റിലെ ഈ കമന്റ് ഇട്ടതു മെർകുഷ്യോ അല്ലെന്നുണ്ടോ? ഓ, ഇനി രാവണന്റെ മറ്റൊരു തലയായിരിക്കും, അല്ലേ?“

അടി ചെപ്പക്കുറ്റിക്കായിപ്പോയോന്നൊരു സംശയം..കാരണം അവര്‍ ഇട്ട കമന്റിലെ ഒരു വരി ഇങ്ങനെ ആയിരുന്നു.”ലേഖനത്തിനു അഭിനന്ദനങ്ങള്‍. ചിന്തയെ ഉദ്ദീപിച്ചതിനു നന്ദിയും.“

ഗുരുകുലം വായിച്ചപ്പോള്‍ ‘വേണ്ടാ എന്നു തോന്നി‘ എന്നു പറഞ്ഞ കുട്ടികള്‍ കുറച്ച് കാലം മുന്‍പ് അവിടെ കയറിയിറങ്ങി അഭിനന്ദനങ്ങളും ചിന്തയെ ഉദ്ദീപിച്ചതിനു നന്ദിയും പാസാക്കിയ പുള്ളകള്‍ തന്നെ. തള്ളേ......

മറുപടി സ്വതസിദ്ധമായ ശൈലിയില്‍ തന്നെ...

“താങ്കളുടെ പൊസ്റ്റുകള്‍ ആദ്യമായി കാണുകയാണെന്ന നാട്യം: അങ്ങന്നെ തോന്നിയിട്ടിണ്ടെങ്കില്‍ ഞങ്ങള്‍ എഴുതിയ രീതി വച്ചു ശരിയാണു. പക്ഷേ ഉദ്ദേശിച്ചതു മാസങ്ങളായി ഒരു പക്ഷേ താങ്ങളോ അല്ലെങ്കില്‍ ഞങ്ങളോ ഇറേഗുലറായതു കൊണ്ടു വായന മുറിഞ്ഞു. പിന്നെ ഇന്നാണു താങളുടെ ബ്ലോഗില്‍ പോകുന്നതു.“

തൊലിക്കട്ടിയില്‍ കണ്ടാമൃഗം തോറ്റുപോകും....എന്നാലും കഷ്ടം തോന്നുന്നുണ്ട്..

വീണിതല്ലോ കിടക്കുന്നു ധരണിയിൽ, .................................അയ്യോ ശിവ ശിവ
എന്ന മട്ടിൽ കിടക്കുന്നതു കാണണോ?

“പല വരികളും യതിമദ്ധ്യം മുറിക്കുന്ന അനുഷ്ടുപ്പ്, തരംഗണി തുടങ്ങിയ വൃത്തങ്ങളുടെ ഓര്‍മ്മകള് ഉണ്ടാക്കി” എന്ന ജാഡയ്ക്ക് ഗുരുകുലനാഥന്റെ മറുപടി ഇങ്ങനാരുന്നു.

“യതിമദ്ധ്യം മുറിക്കുന്ന” അനുഷ്ടുപ്പോ തരംഗിണിയോ അല്ല അതിന്റെ വൃത്തം; അന്നനടയാണു് .

പിന്നെ ആ വഴീക്കൂടെ പത്ത് തലയന്മാർ വന്നിട്ടില്ല.

കനേഡിയന്‍ ഡോളര്‍-റുപ്പീ കയ്യീന്ന് പോയി, കട്ടു എന്നു പറഞ്ഞതിന്റെ അടുത്ത കമന്റില്‍ “കുറ്റം തെളിയുന്നതുവരെ നിരപരാധി” എന്നു പറയേണ്ടി വന്നു, നയനാര്‍ പൊറുക്കില്ല എന്നു പറഞ്ഞതിന്റെ അടുത്ത നിമിഷം നയനാര്‍ പൊറുത്തെന്ന് തെളിയുക...“ഗുരുകുലത്തിലോ, ഞങ്ങളോ?” എന്ന് ചോദിച്ചതിന്റെ പിറ്റേ നിമിഷം പണ്ട് അവിടെ തന്നെ പോയി അഭിനനന്ദന കമന്റ് ഇട്ടെന്ന് തെളിയുക, ജാ‍ഡക്ക് പ്ലേ ചെയ്യിച്ച “തരംഗിണി/അനുഷ്ടുപ്പ്“ ക്യാസറ്റ് അടുത്ത നിമിഷം അന്നനടയില്‍ ‘വലിഞ്ഞ്’ തുടങ്ങുക..

വയ്യേ വയ്യ..കണ്ടകശ്ശനി കൊണ്ടേ പോകൂ...ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ..

വാൽക്കഷണം

സഹിഷ്‌ണുത എന്നത് ശനിയന്മാരിൽ നിന്ന് തന്നെ പഠിക്കണം. ഒരു സാമ്പിളിതാ :

............> പോ, മക്കള് പോയി ഐസ്‌ ഫ്രൂട്ട് കഴിഞ്ഞണ്ട് വാ. വലിയവര്‍ ബ്ലോഗ് ചെയ്യുമ്പോള്‍ മിണ്ടാതിരുന്നു കേട്ടോളാണം, അല്ലെങ്കില്‍ സ്ഥലം കാലിയാക്ക്, ചെറുക്കന്മാരെ.

അവസാനത്തെ ആണി

ഞങ്ങള്‍ക്ക് പെട്ടന്നു ഓര്‍മ്മ വന്നത ഇതെ ഈണത്തിലുള്ള മറ്റൊരു ശീല്:

ദീപസ്തംഭം മഹാശ്ചര്യം!
എനിയ്ക്കും കിട്ടണം പണം.

പത്തു പേരൊണ്ടെന്നൊക്കെപ്പറഞ്ഞിട്ട് ,

“ദീപസ്തംഭം മഹാശ്ചര്യം!
നമുക്കും കിട്ടണം പണം.”

എന്ന് വ്യാകരണത്തെറ്റുകൂടാതെ/ അക്ഷരത്തെറ്റു കൂടാതെ പറയാനറിയാത്തവരാണ് തര്‍ജ്ജമ രണ്ടു ഭാഷകള്‍ (മൂലവും ടാര്‍ജറ്റു ഭാഷയും) നന്നായി അറിയാവുന്നവരെ ചെയ്യാവൂ എന്നു ശഠിക്കുന്നത്.

ഡിസ്‌ക്ലെയിമർ

മുകളിൽ മറ്റുള്ളവരുടെ വാചകങ്ങൾ ഉദ്ധരിക്കുമ്പോൾ വരുന്ന തെറ്റുകൾക്ക് മരത്തലയൻ ഉത്തരവാദി ആയിരിക്കുന്നതല്ല.

Monday, June 22, 2009

നയനാര്‍ രണ്ടാമനെ കണ്ടവരുണ്ടോ?

തമാശകളൊന്നും തീരുന്നില്ല..

ലാവലിനില്‍ കടിച്ച് പല്ലു കളഞ്ഞ ചിലര്‍ വാശിക്ക് പിന്നെയും പിന്നെയും പോസ്റ്റിട്ടു കൊണ്ടിരിക്കുകയാണ്. എന്ത് എഴുതുന്നെന്നോ, പറയുന്നെന്നോ ഒന്നും ഒരു ഊഹവുമില്ലാത്ത കാഞ്ഞ എഴുത്ത്..വരദാചാരീന്ന് നീട്ടിവിളിച്ചാല്‍ ഗൂഗിളമ്മച്ചി കൊണ്ടത്തരുന്ന അഡ്രസ് പൂശി അണ്ണന്മാര്‍ വരദപ്പനെ ബംഗലൂരുവില്‍ ചെന്ന് കണ്ടെന്ന് തോന്നിപ്പിച്ചാ ജനം മുയുമന്‍ ബിശ്വസിച്ചോളുംന്നാ?

അവരുടെ പോസ്റ്റില്‍ നിന്ന് ഒരു സാമ്പിള്‍...

അവസാനമായി ഒരു കാര്യം കൂടി: ഒരു കീഴ്‌ജീവനക്കാരന്റെ തല പരിശോധിക്കണം എന്നു പിണറായി സഹകരണവകുപ്പിന്റെ ഫയലില്‍ - ദേശാഭിമാനി പറഞ്ഞപോലെ - എഴുതിയതു ഇ എം എസ് പൊറുക്കില്ലായിരുന്നു. അല്ലെങ്കില്‍ നയനാര്‍. അല്ലെങ്കില്‍ എ കെ ജി.“

ഇവര്‍ക്ക് കനേഡിയന്‍ ഡോളര്‍- റുപ്പീ കണ്‍‌വേര്‍ഷന്‍ കാര്യത്തില്‍ കുഴപ്പമുണ്ടെന്നേ ഇതുവരെ വിചാരിച്ചുള്ളൂ. ഇപ്പോ മനസ്സിലായി ഇവര്‍ പത്രം പോലും വായിക്കാറില്ലെന്ന്. പിണറായി നായനാര്‍ക്കാണ് കത്തെഴുതിയത് എന്ന് നാട്ടുകാര്‍ മുഴുവന്‍ പത്രത്തില്‍ വായിച്ചു. അദ്ദേഹം പൊറുക്കുകേം ചെയ്തു. എന്നാലും ശനിയുടെ അപഹാരകാലമായതിനാല്‍ ഇവര്‍ക്ക് അതുപോലും മനസ്സിലായിട്ടില്ല.

അല്ല, ഇനി കേരളമുഖ്യമന്ത്രിയായി ഒന്നില്‍ കൂടുതല്‍ നയനാര്‍മാര്‍ ഉണ്ടായിരുന്നെന്ന വാദഗതിയുമായി ഇവര്‍ വീണ്ടും വരുമോ?

ആ...ആര്‍ക്കറിയാം.

വരുമോരോ (ശനി)ദശ വന്നപോലെ പോം എന്നല്ലേ?

ലാവലിന്‍ മൊത്തം മനോമോഹനസിംഗത്തിന്റെ കലാപരിപാടിയാണ് എന്നെഴുതിയിരിക്കുന്നത് വായിച്ച് ഒരു പോസ്റ്റ്മാന്‍ ചോദിച്ച ചോദ്യമാണ് ചോദ്യം..

“അല്ലാ, അപ്പോ അവിടെ ശരിക്കും “ആള്‍ താമസം“ ഇല്ലല്ലേ?”

അതു കേട്ട് ആരോ പറഞ്ഞു..

“ഇല്ല..എല്ലാരും സര്‍ക്കസ്സിലോ, സര്‍ക്കാസത്തിലോ ചേര്‍ന്നിരിയ്ക്കുകയാണ്. ജോക്കര്‍മാരുടെ വിറ്റിനൊക്കെ ഇപ്പ ഭയങ്കര ഡിമാന്‍ഡല്ലേ. അവര്‍ സീരിയസാ‍യിട്ട് എന്തെങ്കിലും പറഞ്ഞാലും ജനത്തിനു ചിരി വരും. സര്‍ക്കാസിച്ചാലോ..കാര്യമായിട്ട് പറയുന്നതാണെന്നു തോന്നും..എന്തു ചെയ്യാം? പത്ത് തലയായിപ്പോയില്ലേ..ഓരോ തലയും ഓരോ രീതിയില്‍ സര്‍ക്കാസിച്ച് പഴയ കഥയിലെ കുറുക്കനെപ്പോലെ വാങ്ങിച്ചു കെട്ടും”

“യേത് കഥ?”

“ന്നാ പിടിച്ചോ”

കുറുക്കന്‍ രാവിലേ എഴുന്നേറ്റു വഴിയിലോട്ട് ഇറങ്ങി. ഒരു പൂച്ച എതിരേ വരുന്നു

"പറയെടാ, ആരാടാ ഈ കാട്ടിലെ രാജാവ്?"

"അയ്യോ അവിടന്നു തന്നെ"

അടുത്തത് മുയല്‍ വന്നു

"ആരാടാ കാട്ടിലെ രാജാവ്?"

"അയ്യോ അത് കുറുക്കന്‍ തമ്പുരാന്‍ തന്നെ."

കുറുക്കനു ആകെ ആവേശമായി

അതാ വരുന്നു ആന

"ആരാടാ ഈ കാട്ടിലെ രാജാവ്?"

"ഫ പീറ കുറുക്കാ" ആന കുറുക്കനെ പൊക്കിയെടുത്ത് പാറയില്‍ ഒറ്റ അടി.

"ഒരു ചോദ്യം കേട്ടാല്‍ ഉത്തരം അറിയില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരേ? വെറുതേ ചൂടാവുന്നത് എന്തിനാണ്‌?"

വാല്‍ കഷണം

വരദാചാരിയുടെ തല പരിശോധിക്കണം എന്ന് സഹകരണ വകുപ്പിന്റെ കത്തില്‍ പിണറായി എഴുതിയത് ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. അങ്ങേര്‍ക്ക് ഇനി തലയ്ക്ക് അസുഖം അല്ലെങ്കില്‍ ജയിലില്‍ അയക്കണം- അന്വേഷണ ഏജന്‍സിക്കു മുന്നില്‍ വ്യാജരേഖ ചമയ്ക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്‌.

പോണ വഴിക്ക് ലാ വാലിന്‍ - റിയാലിറ്റി ഷോ കൂടി വായിച്ചിട്ട് പോകൂ...

Saturday, June 13, 2009

ഉരുളുന്ന തലകള്‍ ബ്ലോഗര്‍മാരോട് പറയുന്നത്

പത്തു തലയുണ്ടായിട്ടൊന്നും ഇക്കാലത്ത് കാര്യമില്ലെന്നേ..വര്‍ക്ക് ചെയ്യുന്ന ഒരു തല മതിയായിരുന്നു. എന്നാലും വിട്ടുകൊടുക്കുന്നതെങ്ങിനെ?

ആത്മഗതം - കണ്ടകശ്ശനി - മെര്‍കുഷിയോ

കണ്ടകശ്ശനി ആഞ്ഞു പിടിച്ചുണ്ടാക്കിക്കൊണ്ടുവന്ന 10.19 കോടി എവിടെപ്പോയി എന്ന പോസ്റ്റിലെ പ്രാഥമികമായ ഒരു തെറ്റ് മരത്തലയന്‍ ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കുറെക്കാലം മുന്‍പ് അങ്ങ് കാനഡായില്‍ നിന്നും വന്ന തുകയുടെ കണക്കെടുക്കുമ്പോള്‍ എന്ന് വന്നു എങ്കില്‍ ആ ദിവസങ്ങളിലെ എക്സ്ചേഞ്ച് റേറ്റ് ആയിരിക്കണം എടുക്കേണ്ടത് എന്ന നിസ്സാരകാര്യം- ഒരു തലയും അതിനകത്തിത്തിരി ആള്‍ താമസവും ഉള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യം- ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കണ്ടകശ്ശനിയുടെ കണക്ക് ഏതൊക്കെ രീതിയില്‍ തെറ്റാകുന്നുവെന്നും, അത് എങ്ങനെ നിലവിലെ മാധ്യമസമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നു എന്നും, അതിന്റെ പിന്നിലെ രാഷ്ടീയം എന്ത് എന്നും ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. അന്തസ്സുള്ളവര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് സമ്മതിച്ച് മറുപോസ്റ്റിടുകയോ കുറഞ്ഞപക്ഷം മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ, ദശശിരസ്സിന്റെ കനം കൊണ്ടു നടക്കുന്നവര്‍ക്ക് അത് വയ്യല്ലോ. കമന്റിട്ടവരെയും, മറുപോസ്റ്റിട്ടവരെയും തല(റ) നിലവാരത്തില്‍ പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും വന്നിരിക്കുന്നു.

10.19 കോടി രൂപ എവിടെപ്പോയി എന്ന് ചോദിക്കുവാന്‍ അവര്‍ തന്നെ ഉപയോഗിച്ച എക്സ്ചേഞ്ച് തരികിട ഉപേക്ഷിച്ച് വീണ്ടും കനേഡിയന്‍ ഡോളറിന്റെ സുഖശീതളിമയിലേക്ക് അവര്‍ പോയത് കിട്ടിയ അടി തുടച്ചു കൊണ്ടാണെന്ന് അറിയുവാന്‍ അതിവിശകലന പാടവമൊന്നും ആവശ്യമില്ല. മുന്‍പ് പറഞ്ഞ പോലെ ഒരു തലയും അതിനകത്ത് ഇത്തിരി ആള്‍ താമസവും മതി. കട്ട കാശാണെന്ന് കണ്ടകശ്ശനി വെറുതെ പറഞ്ഞാല്‍ “ശരി തന്നെ അങ്ങുന്നേ, അങ്ങുന്ന് മഹാന്‍” എന്ന് പറഞ്ഞ് വായ പൊത്തി, ഓച്ഛാനിച്ച് വായനക്കാരന്‍ പോകുമെന്ന് കരുതിയെങ്കില്‍ അവര്‍ ജീവിക്കുന്നത് ഈ കാലഘട്ടത്തിലല്ലെന്ന് പറയേണ്ടി വരും.

ലാവലിന്റെ സൈറ്റില്‍ കാണുന്ന കനേഡിയന്‍ ഡോളറിലുള്ള തുകയും, സി.എ. ജി റിപ്പോര്‍ട്ടിലെ തുക ഇന്ത്യന്‍ രൂപയില്‍ നിന്ന് കനേഡിയന്‍ ഡോളറിലേക്ക് 1999 ജനുവരി ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം “കാല്‍ക്കുലേറ്ററുകളെടുത്തു കണക്ക് കൂട്ടി വിഷമിക്കാതെ” കണ്‍‌വെര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ തുകയും തമ്മിലുള്ള വ്യത്യാസമായ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന വളിച്ച ചോദ്യവുമായി ഉരുളലിന്റെ പുത്തന്‍ രീതികള്‍ പരിശീലിക്കുകയാണ് മെര്‍കുഷിയോ. കമ്പിളി ആണെന്ന് പറഞ്ഞു കൊണ്ടുവന്ന സാധനം അതല്ലെന്ന് തെളിയുമ്പോള്‍ പുതപ്പാണെന്ന് പറയുന്ന കലാപരിപാടി.

എന്നാലും കാര്യമൊന്നുമില്ല. സി.എ.ജി 8.98 കോടിയെ കിട്ടിയുള്ളൂ എന്ന് പറയുമ്പോഴും സി.ബി.ഐ ക്ക് സംശയമൊന്നുമില്ല 12.5 കോടി രൂപ കിട്ടിയിട്ടുണ്ടെന്ന്. ലാവലിന്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ തുകയില്‍ നിന്ന് ഈ തുക കുറച്ചാണ് സി.ബി.ഐ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് എന്ന് പത്രങ്ങളായ പത്രങ്ങള്‍ പറയുന്നു. വന്ന തുക വന്നില്ലെന്ന് പറയും എന്നല്ലാതെ വരാത്ത തുക വന്നെന്ന് പറഞ്ഞ് പിണറായി വിജയനെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കില്ല എന്നതിനാല്‍ 12.5 കോടി വന്നു എന്നു തന്നെ കരുതാം. കിരണ്‍ തോമസിന്റെ ഈ പോസ്റ്റില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം എന്ന പേരില്‍ സമകാലിക മലയാളം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഇങ്ങനെ കാണുന്നു..

...തല്‍ഫലമായി ഏകദേശം 12 കോടി രൂപ മാത്രമേ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണത്തിന് എസ്.എന്‍.സി ലാവലിന്‍ ഒരു ടെക്നിക്കാലിയ കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ വഴി ചിലവിട്ടിട്ടുള്ളൂ.......”

ഇന്ന് മാധ്യമങ്ങളില്‍ വന്ന കണക്കനുസരിച്ചും 12.5 കോടി രൂപ വന്നു എന്ന് സി.ബി.ഐ പറഞ്ഞതായി കാണുന്നുണ്ട്. അതായത് മെര്‍കുഷിയോയുടെ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന ചോദ്യത്തിനു അര്‍ത്ഥമില്ലെന്നര്‍ത്ഥം. ഈ തുകയെ പൈസ വന്ന സമയത്തെ എക്സ്ചേഞ്ച് റേറ്റ് കൊണ്ട് ഗുണിച്ച് 8.98 കോടിയുടെ കൂടെ ചേര്‍ത്താല്‍ 12 കോടിയോടടുത്ത തുക കിട്ടും. വിശദീകരിക്കേണ്ടാത്ത വിധം ലളിതമാണ് ഈ കണക്ക്.

രണ്ടാമത്തെ പോസ്റ്റും പൊളിഞ്ഞെങ്കിലും മെര്‍കുഷിയോ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. അഞ്ചോ, ആറോ, പത്തോ കോടി എവിടെ എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് ഇന്നത്തെ മാധമങ്ങളില്‍ കാണുന്ന വലിയ തുകയെ കനേഡിയന്‍ ഡോളറിലേക്ക് മാറ്റി, കേസ് തെളിയുന്ന ദിവസത്തെ എക്സ്ചേഞ്ച് റേറ്റ് പാഴൂരിലോ മറ്റോ ചെന്ന് കണ്ടു പിടിച്ച് ഗുണിച്ച് 543.2843215 കോടിയുടെ അഴിമതി എന്നോ കാക്കത്തൊള്ളായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് കോടി രൂപ തൊണ്ണൂറ്റി ഒന്‍പത് പൈസയുടെ അഴിമതി എന്നോ ഒക്കെ തലക്കെട്ടിട്ട് മറ്റൊരു പോസ്റ്റ് ഇടുന്നതാണ്. ഗുഡ് വര്‍ക്ക് എന്ന് താഴെ എഴുതി കമന്റിടാന്‍ ആളെ ഒരുക്കി നിര്‍ത്താന്‍ മറക്കരുത് എന്നു മാത്രം.

കട്ടിലിനെ സംബന്ധിച്ച കണക്കുകള്‍ ഭാവന വിടരുന്നതനുസരിച്ച് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

ടെക്നിക്കാലിയയുടെ സൈറ്റില്‍ പ്രോജക്ട്സ്/ഹോസ്പിറ്റല്‍ എന്ന ഭാഗത്ത് ഇങ്ങനെ കാണുന്നു

Malabar Cancer Centre at Thalassery for Kerala Government aided by CIDA and coordinated by SNC Lavalin Inc., Canada - 275 bed Cancer center and Staff Housing unit.

link

ഇതവരുടെ പ്രോജക്ടാണ് എന്നതിലപ്പുറം ഇത്ര കിടക്കകളുള്ള ആശുപത്രി പണിതെന്നോ, പണിത് തീര്‍ത്തെന്നോ മറ്റോ ഇതിനര്‍ത്ഥമില്ല. ആംഗലേയ പരിജ്ഞാനം കമ്മിയായതിനാല്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാര്‍. സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് പണിതീരുമ്പോള്‍ 270 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവന ചെയ്തിരിക്കുന്നത് എന്ന് ആദ്യപോസ്റ്റിലെ കമന്റില്‍ കിരണ്‍ തോമസ് സൂചിപ്പിച്ചിരിക്കെ ഇതില്‍ വസ്തുതാപരമായി തെറ്റുണ്ടോ എന്ന് സമയം ഉള്ളവര്‍ക്ക് തര്‍ക്കിച്ച് ഒരു തീരുമാനത്തിലെത്താവുന്നതാണ്. എന്തായാലും കാക്കത്തൊള്ളായിരം കോടി രൂപയുടെ അഴിമതിപ്പോസ്റ്റ് വരാനിരിക്കെ, ഈ കട്ടിലിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നത് ആനയെ വിട്ട് കടുകിനെ പിടിക്കുന്നതായിപ്പോകും. ഒരു മരത്തല മാത്രം ഉള്ളവനു പത്തു തലയുള്ളവന്റെ ഒപ്പം പിടിക്കുക ക്ഷിപ്രസാധ്യവുമല്ലല്ലോ. ഷെമിക്കുക. ലാവലിനില്‍ നിന്ന് തുക വരാതായത് ആരു വൈദ്യുതി മന്ത്രി ആയിരിക്കുമ്പോള്‍ എന്നതൊക്കെ മാരീചന്റെയും അങ്കിളിന്റെയും പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിവിടെ വിവരിക്കാന്‍ ഉദ്ദേശ്യം ഇല്ല.

എതിര്‍ കമന്റിട്ടവരെ വിശേഷിപ്പിക്കുവാന്‍ അവര്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ പോസ്റ്റിട്ടവര്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ ചേരുക എന്ന് മാത്രം സൂചിപ്പിക്കുന്നു. തോല്‍ക്കുന്നതിലും ഒരന്തസ്സുണ്ട്. പക്ഷേ അത് എല്ലാവരും കാണിക്കണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

അങ്കിളിന്റെ മൂന്ന് പോസ്റ്റുകളിലും ആയിരത്തില്‍പ്പരം കമന്റുകളിലുമായി പരന്നു കിടക്കുന്ന ലാവലിന്‍ ചര്‍ച്ച വായിക്കുന്നതും, വര്‍ക്കേഴ്സ് ഫോറം, മാരീചന്‍, പി.എം.മനോജ് മുതലായ ബ്ലോഗുകളിലെ ലേഖനങ്ങള്‍ വായിക്കുന്നതും കണ്ടകശ്ശനിക്ക് ഗുണം ചെയ്യും. പണ്ടേ പൊളിഞ്ഞ കണക്കുകളും വാദങ്ങളും പുതിയതെന്ന മട്ടില്‍ അവതരിപ്പിച്ച് തുടരെത്തുടരെ നാണം കെടുന്നത് എതിര്‍പക്ഷക്കാരാണെങ്കില്‍പ്പോലും മരത്തലയനു സഹിക്കൂല...

അപ്പോ ശരി ...കാര്യങ്ങളൊക്കെ വിശദമായി മനസ്സിലാക്കി, സ്റ്റഫ് ഉള്ള എന്തെങ്കിലും വാദങ്ങളുമായി വരിക. സമയവും മൂഡും ഉണ്ടെങ്കില്‍, പോസ്റ്റ് മറുപടി അര്‍ഹിക്കുന്നുവെങ്കില്‍ മരത്തലയനും ഉണ്ടാവും അവിടെ.

ടില്‍ ദെന്‍, ഗുഡ് ബൈ..

Friday, June 12, 2009

ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രേക്ക് ചെയ്യാതാകുമ്പോള്‍

BREAKING NEWS സി ബി ഐ നാര്‍ക്കോ-ടെസ്റ്റ് വഴി തെളിയിക്കുക: എവിടെ പോയി ലാവലിന്‍ കൊടുത്ത 10,18,76,826.71 രൂപാ (10.19 കോടി)? എന്ന തലക്കെട്ടോടെ ഒരു പോസ്റ്റ് കണ്ടാല്‍ ആരായാലും ഒന്ന് കണ്ണ് തള്ളി നോക്കി നിന്നു പോകും. ലാവലിന്‍ കേസിന്റെ ചരിത്രത്തിലാദ്യമായി അണപ്പൈ വരെ കണക്ക് കൂട്ടി കണ്ടുപിടിക്കുകയും അത് ആരു അടിച്ചു മാറ്റി എന്നു കണ്ടു പിടിക്കുവാന്‍ സി.ബി.ഐയെ ഒട്ടേറെ ലിങ്കുകള്‍ നല്‍കി വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍, പെറ്റ തള്ളവരെ ഞെട്ടിപ്പോകും.


മെര്‍കുഷിയോയുടെ പോസ്റ്റിലെ വാക്കുകള്‍ തന്നെ കടമെടുത്ത്, വളച്ചൊടിച്ചു എന്ന ആരോപണം കേള്‍പ്പിക്കാതെ നമുക്ക് തുടങ്ങാം. അവര്‍ പറയുന്നത് ഇങ്ങിനെ.

എത്ര തുക മലബാര്‍ കാന്‍സര്‍ സെന്ററിനു കൊടുത്തു എന്നു പറയുവാന്‍ ഏറ്റവും നല്ലതു ലാവലിന്‍ തന്നെയാണു. അവര്‍ ഈ വിഷയത്തെ പറ്റി ഇറക്കിയ വിശദീകരണക്കുറിപ്പു അനുസരിച്ചു അവര്‍ക്ക് സംഭരിക്കുവാന്‍ പറ്റിയതു 18 ലക്ഷം കനേഡിയന്‍ ഡോളറ് മാത്രമാണു. അതായതു 77,691,713.14 രൂപാ. ഇതു അവര്‍ക്ക് കൊടുത്തതു കനഡാ സര്‍ക്കാറിന്റെ കനേഡിയന്‍ ഇന്റര്‍നാഷണന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയാണു. ലിങ്ക് ഇവിടെ. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സൂക്ഷിക്കുക.

ഇതിനു പുറമെ ലാവലിന്‍ സ്വന്തം ആദായത്തില്‍നിന്നു 26.4 ലക്ഷം കനേഡിയന്‍ ഡോളര്‍ അഡ്വാന്‍സായി മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കി. അതായതു 11,39,85,113.57 രൂപാ.

അങ്ങനെ മൊത്തം നല്‍കിയതു 19,16,76,826.71 രൂപാ. ചെന്നൈയിലെ ഇടനിലക്കരന്‍ ടെക്നിക്കാലിയയ്ക്ക് കിട്ടിയതായി കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ പറയുന്നതു 8.98 കോടി രൂപ.

ബാക്കി 10,18,76,826.71 രൂപാ എവിടെ പോയി? കാണാനില്ലേ 10.19 കോടി രൂപാ!“

മെര്‍കുഷിയോ അതീവ വിശകലന ബുദ്ധിയോടെ നടത്തുന്ന കണ്ടെത്തലുകള്‍, ആ പോസ്റ്റിലെ രാഷ്ട്രീയവും രാഷ്ടീയ വിശകലനവും, പരിഹാസവുമൊക്കെ മാറ്റി നിര്‍ത്തി പരിശോധിച്ചു നോക്കാം. മെര്‍കുഷിയോ 10,18,76,826.71 രൂപാ (10.19 കോടി) എന്ന തുകയില്‍ എങ്ങനെയായിരിക്കാം എത്തിയത് എന്നൊന്ന് കണക്ക് കൂട്ടി...

എല്ലാം ആദ്യേം പൂജ്യേം .....

ലാവലിനു സംഭരിക്കുവാന്‍ പറ്റിയ തുക =18 ലക്ഷം കനേഡിയന്‍ ഡോളര്‍

സ്വന്തം ആദായത്തില്‍ നിന്നും നല്‍കിയത് = 26.4 ലക്ഷം കനേഡിയന്‍ ഡോളര്‍

മൊത്തം തുക - 18+26.4 = 44.4 ലക്ഷം കനേഡിയന്‍ ഡോളര്‍

2009 ജൂണ്‍ ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് - 1 കനേഡിയന്‍ ഡോളര്‍ = 43.1779 ഇന്ത്യന്‍ രൂപ (ലിങ്ക്)

ആ‍യതിനാല്‍ 44.4 ലക്ഷം കനേഡിയന്‍ ഡോളര്‍ = 4440000X43.1779 =19,17,09,876 രൂപ

ഇതില്‍ നിന്നും 8.98 കോടി രൂപ കുറച്ചാല്‍ കിട്ടുന്ന തുക 10,21,09,876 രൂപ അതായത് 10.21 കോടി രൂപ.

കണക്ക് കൃത്യം. വാങ്ങല്‍/വില്‍പ്പന വിലയില്‍ ചെറിയ വ്യത്യാസം ധനകാര്യ ഏജന്‍സികളുടെ നിരക്കില്‍ കാണും എന്നതിനാലാണ് കണക്കിലെ ചെറിയ വ്യത്യാസം. മെര്‍കുഷിയോ കണക്കു കൂട്ടാനെടുത്ത റേറ്റ് 43.17045647 ആണ്.

എന്നാലും എന്തോ ഒരു വശപ്പെശകില്ലേ കണക്കില്‍? ലാവലിന്‍ തുക നല്‍കിയത് ഇന്നോ ഇന്നലെയോ അതോ മിനിഞ്ഞാന്നോ? അത് കൃത്യമായി അറിയില്ല. എന്നിരുന്നാലും മെര്‍കുഷിയോ തന്നെ നല്‍കിയ സി.എ.ജി ലിങ്കില്‍ February 2001 വരെ ലഭിച്ച തുകയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1 ഫെബ്രുവരി 2001നായിരിക്കും തുക നല്‍കിയത് എന്ന് കരുതി കണക്ക് കൂട്ടാം

അന്നത്തെ റേറ്റ് 31.01737 (മുകളിലെ ലിങ്ക് ഉപയോഗിച്ചാല്‍ ഇത് കണ്ടെത്താം)

അപ്പോള്‍ ലഭിച്ചിരിക്കാവുന്ന തുക - 4440000X31.01737=13,77,17,122.80 രൂപ

ആ തീയതിക്കും പിന്നിലേക്ക് പോയാലും തുക കുറയുകയേ ഉള്ളൂ. സ്ഥിരമായി എക്സ്ചേഞ്ച് റേറ്റ് 40 രൂപ കടന്നത് 2006 ഏപ്രില്‍ 28 നാണ്. ലിങ്ക് (ഈ ലിങ്ക് ഉപയോഗിച്ച് ഇത് കണ്ടു പിടിക്കാം)

1999 ഏപ്രില്‍ 1ലെ റേറ്റ് 27.87845 അതനുസരിച്ചാല്‍ ലഭിച്ച തുക12,37,80,318 = ഏതാണ്ട് 12 കോടി

ഇത് മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള 12 കോടിയുമായി ഒത്തുവരുന്ന തുകയാണ്. “ആ 12 കോടി ഇതാ ഇവിടെ” എന്ന പോസ്റ്റില്‍ ഈ തുക എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിന്റെ ചില വിശദീകരണങ്ങളും ഉണ്ട്.

2001 ഫെബ്രുവരി വരെ കനേഡിയന്‍ ഡോളറില്‍ നല്‍കിയ തുകയ്ക്ക് 2009 ജൂണ്‍ 1ലെ കൂടിയ എക്സ്ചേഞ്ച് റേറ്റ് വെച്ച് കണക്കുണ്ടാക്കുകയും അതിലൂടെ എത്രയൊക്കെയോ തുക ആരൊക്കെയോ അടിച്ചു മാറ്റി എന്ന ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന ഈ മെര്‍കുഷിയോ പോസ്റ്റ്, ലാവലിന്‍ വിഷയത്തില്‍ ഏതൊക്കെ രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു എന്നതിനൊരൊന്നാം തരം ഉദാഹരണമാണ്. കണക്കുകള്‍ വിശദമായി പരിശോധിക്കാന്‍ മെനക്കെടാതെ, അതിന്റെ കൂടെ എഴുതിയ “കഥ” മാത്രം വായിച്ച് മുഴുവന്‍ വിശ്വസിക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍ ഈ രീതിയിലൊക്കെയാണ് പറ്റിക്കപ്പെടുന്നത്. അത് കമലാ എന്റര്‍പ്രൈസസിനെക്കുറിച്ചുള്ള ബിനാമിക്കഥയായാലും, ടെക്നിക്കാലിയയെക്കുറിച്ചുള്ള ദുരൂഹത പടര്‍ത്തലായാലും.

ടെക്നിക്കാലിയയുടെ വെബ് സൈറ്റില്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെ ബെഡ്ഡിന്റെ എണ്ണം 275 ആണെന്ന് പറഞ്ഞിരിക്കുന്നെന്നും എന്നാല്‍ ഹിന്ദുവിന്റെ കണക്ക് പ്രകാരം 65 ബെഡ്ഡേ ഉള്ളൂ എന്നും പറഞ്ഞ്, ആ സൈറ്റിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു വെക്കുവാന്‍ ആഹ്വാനം ചെയ്ത, “ടെക്‍നോളിയ(sic) അത്ര റെപ്യുട്ടട്ട് ആണോ“ എന്ന സംശയം ഉന്നയിക്കുകയും ചെയ്യുന്ന മെര്‍കുഷിയോവിന്റെ പോസ്റ്റിലെ കണക്കിലെ ഈ വമ്പന്‍ കുഴപ്പം എത്ര സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ചാലും തീരുമോ? റെപ്യൂട്ടേഷന്‍ ഒരു പരിക്കും ഇല്ലാതെ നിലനില്‍ക്കുമോ?

സി.ബി.ഐയേക്കാല്‍ വലിയ സി.ബി.ഐ ചമഞ്ഞ് എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന ദുരൂഹത നിലനിര്‍ത്തുവാന്‍ വിവിധ രീതികളില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് തങ്ങളുടെ ഭാവനയ്ക്കും ബുദ്ധിവികാസത്തിനും യോജിച്ച രീതിയില്‍ മാധ്യമങ്ങള്‍ നടത്തുന്ന അനാലിസിസുകളുടെയും കഥമെനയലിന്റെയും വഴിക്ക് തന്നെ ബൂലോഗത്തെ അനാലിസിസുകളില്‍ ചിലതും എന്നത് നിരാശാജനകം തന്നെ.

പോസ്റ്റിട്ടവരേക്കാള്‍ ആവേശത്തോടെ പോസ്റ്റിനു താഴെ വീണ ഒരു കമന്റു കൂടി ഇട്ടില്ലെങ്കില്‍ ചിത്രം പൂര്‍ണ്ണമാവുകയില്ല.

അതിങ്ങനെ.

ഗുപ്തന്‍ June 12, 2009 12:36 PM

Good work :) All this Pinarai episode was blown out of proportion both by the media and by group conflicts in the party. The attention has turned away from huge financial mis-management to one single person.

I am not convinced that Pinarai is innocent: even if he is having a minimal role in this affair he could be only reaping what he sowed. But this extra attention on the political side is turning the attention away from some more serious issues.

പോസ്റ്റില്‍ എന്തെഴുതി എന്നതല്ല ആര്‍ക്കെതിരെ എഴുതി എന്നതാണ് Good work ആകാനുള്ള minimal യോഗ്യത. ഇതും ലാവലിന്‍ വിഷയം തല്പരകക്ഷികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നല്ലൊരു സ്പെസിമന്‍ തന്നെ.

Wednesday, June 10, 2009

നമുക്കിനി മത്തങ്ങയെപ്പറ്റി സംസാരിക്കാം

രാജഭവനത്തിന്റെ അകത്തളത്തിലെവിടെയോ തലകീഴായി കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന ജനാധിപത്യത്തെ കണ്ടപ്പോള്‍ ചിലര്‍ക്ക് "ഇന്‍ ഹരിഹര്‍ നഗര്‍"എന്ന ചിത്രം കണ്ട സന്തോഷം. “ജനാധിപത്യം സാറിന്റെ ടൈം ബെസ്റ്റ് ടൈം“ എന്ന് വണ്ടറടിച്ച് അവര്‍ പതിവു ജോലികളില്‍ മുഴുകി. “തോമാസുകുട്ടീ വിട്ടോടാ” എന്ന പറഞ്ഞ് രക്ഷപ്പെടാന്‍ ജനാധിപത്യത്തിനു അവസരം ലഭിക്കാത്തതിനു അവരിതാ പിണറായിക്ക് തുറന്ന കത്തെഴുതുന്നു. മുദ്രവെച്ച കവറില്‍ രാജഭവനത്തില്‍ നിന്നും സേതുരാമയ്യര്‍ക്ക് നല്‍കിയ അനുമതിപ്പത്രത്തിന്റെ രൂപത്തില്‍ വന്ന വില്ലന്മാര്‍ ജനാധിപത്യത്തെ എടുത്ത് കെട്ടിത്തൂക്കിയപ്പോള്‍ പിണറായി ഉണ്ട തിന്നുന്ന സീന്‍ മാത്രം മനക്കണ്ണില്‍ കണ്ടവര്‍ക്ക് ജനാധിപത്യത്തിന്റെ ഗതികേട് തിരിച്ചറിയാനായില്ല. സര്‍ക്കാര്‍ ഒന്നും അറിഞ്ഞില്ലെങ്കിലും അരമണിക്കൂറിനകം “ഗവര്‍ണ്ണര്‍ പ്രൊസിക്യൂഷനു അനുമതി നല്‍കി“ എന്ന യൂഫിമിസമായി ജനാധിപത്യത്തിന്റെ ശവമെടുപ്പ് ചാനലുകളില്‍ ഫ്ലാഷായി കണ്ടപ്പോഴും അവര്‍ക്ക് സന്തോഷായി. ജനമെങ്ങാനും ജനാധിപത്യത്തിനു സംഭവിച്ചത് തിരിച്ചറിഞ്ഞാല്‍ കഞ്ഞികുടി മുട്ടിപ്പോകുമെന്ന് ഭയന്ന ഉമ്മഞ്ചാണ്ടിച്ചെന്നിത്തലബാലകൃഷ്ണപ്പിള്ളാസാദപ്പുക്കുട്ടചന്ദ്രശേഖരഭാസ്കരനന്ദകുമാര പ്രഭൃതികള്‍ വൈകുന്നേരമായപ്പോഴേക്കും ചാനലുകളില്‍ നിരന്നിരുന്ന് ജനാധിപത്യപരമായി, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് മുകളില്‍ നൂലുകെട്ടിയിറക്കപ്പെട്ടവനുള്ള അധികാരത്തെപ്പറ്റി, ആ അധികാരത്തിലെ നിഷ്പക്ഷതയെപ്പറ്റി, അതിലെ അതിജനാധിപത്യത്തെപ്പറ്റി(meta democracy? പുല്ല്) ജനത്തിനു തന്നെ പാഠം ചൊല്ലിക്കൊടുത്തു.

അതുകണ്ടപ്പോഴും ചിലര്‍ക്ക് സന്തോഷായി. തലേന്ന് വരെ ജനം, ജനകീയം, ജനാധിപത്യം, ജനാവകാശം, ജനശബ്ദം, ജനശതാബ്ദി എന്നൊക്കെ വലിയവായില്‍ ഓതിത്തന്നുകൊണ്ടിരുന്ന മോന്മാര്‍ തന്നെ തൊട്ടടുത്ത ദിവസം “ നീ പോ മോനേ ജനേശാ” എന്ന് ജനത്തോട് പറയുന്ന കാഴ്ച കണ്ടപ്പോഴും അവര്‍ക്കു സന്തോഷായി...

മൊത്തത്തില്‍ ജനാധിപത്യത്തിന്റെ കാര്യം “ഊഞ്ഞാലാ ഊഞ്ഞാലാ” ആയെങ്കിലും, ഇടതന്മാര്‍ക്കിട്ടൊരു പണികൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷായ കൃഷിക്കാര്‍ ബ്ലോഗുകളില്‍ മ വാര്‍ത്തകള്‍ കോപ്പി പേസ്റ്റി നടന്നു. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് വെവരമില്ലെന്ന് നിയമമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവര്‍ ആധികാരികമായി പ്രസ്താ‍വനകള്‍ ഇറക്കി. വിവേചനാധികാരത്തിന്റെ മസ്ലി പവറിനെപ്പറ്റി കമന്റുകള്‍ എഴുതി. ഇനിയൊന്നും പറയാനില്ലാത്തവണ്ണം ശകതവും വ്യകതവുമായി അവര്‍ നമുക്കെല്ലാം പറഞ്ഞു തന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക്....
സുഹൃത്തുക്കളേ..നമുക്കിനി മത്തങ്ങയെപ്പറ്റി സംസാരിക്കാം...